Big stories

പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ ചിറകായി ഇന്ത്യ-സൗദി എയര്‍ ബബ്ള്‍; ജനുവരി ഒന്നു മുതല്‍ യാത്രാ ദുരിതത്തിന് അറുതി

യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ എത്തി ക്വാറന്റൈന്‍ അനുഷ്ടിച്ച ശേഷം മാത്രമേ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ എത്താന്‍ സാധിച്ചിരുന്നുന്നുള്ളു

പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ ചിറകായി ഇന്ത്യ-സൗദി എയര്‍ ബബ്ള്‍; ജനുവരി ഒന്നു മുതല്‍ യാത്രാ ദുരിതത്തിന് അറുതി
X

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള എയര്‍ ബബ്ള്‍ സംവിധാനം 2022 ജനുവരി ഒന്നു മുതല്‍ പ്രാബല്ല്യത്തില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ചിറകു മുളയ്ക്കുകയാണ്. പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദേശ കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ആശ്വാസകരമായ ചുവടുവെപ്പുമായി മുന്നോട്ടുപോയത്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുന്നതാണ് ഇന്തയയും സൗദി അറേബ്യയും തമ്മില്‍ ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്ന കരാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ഒന്നു മുതല്‍ സിവല്‍ വ്യോമയാന സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് എയര്‍ബബ്ള്‍ സംവിധാനം നിലവില്‍ വന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് വ്യാപനത്തെതുടര്‍ന്ന റദ്ദാക്കിയ സാഹചര്യത്തില്‍ വാണിജ്യ യാത്രക്കാരെ രാജ്യങ്ങള്‍ക്കിടയിലെത്തിക്കാനാണ് എയര്‍ ബബ്ള്‍ സംവിധാനം നടപ്പാക്കിയിരുന്നത്. ഇതനുസരിച്ച് ഗള്‍ഫ് മേഖലയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുമായി നേരത്തെ തന്നെ ഇന്ത്യ എയര്‍ ബബ്ള്‍ സംവിധാനം തുടങ്ങിയിരുന്നു. എന്നാല്‍ സൗദി അറേബ്യയുമായി ഇത് ആരംഭിച്ചിരുന്നില്ല. നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ ജോലിചെയ്യുന്നതിനാല്‍ ഇവര്‍ ഏറെ കഷ്ടത്തിലായിരുന്നു. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ എത്തി ക്വാറന്റൈന്‍ അനുഷ്ടിച്ച ശേഷം മാത്രമേ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ എത്താന്‍ സാധിച്ചിരുന്നുന്നുള്ളു. ആ പ്രതി സന്ധിക്കാണ് ജനുവരി ഒന്നാം തിയ്യതിയോടെ പരിഹാരമാകുന്നുത്. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ എയര്‍ ബബ്ള്‍ സംവിധാനം 2022 ജനുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കുറിച്ചിട്ടുണ്ട്.


ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയില്‍ നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് നിലവിലുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്. പുതിയ എയര്‍ ബബ്ള്‍ ധാരണയനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനി സര്‍വീസ് നടത്താനാവും.

എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഡിസംബര്‍ എട്ടിന് ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് പരിഷ്‌കരിച്ച എയര്‍ ബബ്ള്‍ നിബന്ധനകള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റിക്ക് സമര്‍പ്പിച്ചു. നിബന്ധനകള്‍ സൗദി അറേബ്യയും അംഗീകരിച്ചതോടെയാണ് ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ കരാറിനുള്ള വഴി തെളിഞ്ഞത്. എറ്റവും കുടുതല്‍ മലയാളികള്‍ജോലി ചെയ്യുന്ന രാജ്യമാണ് സൗദി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദിയിലേക്ക് നേരിട്ടും തിരിച്ചും എത്താമെന്നത് അവരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

Next Story

RELATED STORIES

Share it