Big stories

ബാലകോട്ട് ആക്രമണം: 300 പേർ കൊല്ലപ്പെട്ടെന്ന് പാക് നയതന്ത്രജ്ഞൻ സമ്മതിച്ചെന്ന വാർത്ത കെട്ടിച്ചമച്ചത്

ഈ നുണപ്രചാരണം പൊളിഞ്ഞെങ്കിലും ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കാനോ തെറ്റുതിരുത്താനോ തയാറായിട്ടില്ല.

ബാലകോട്ട് ആക്രമണം: 300 പേർ കൊല്ലപ്പെട്ടെന്ന് പാക് നയതന്ത്രജ്ഞൻ സമ്മതിച്ചെന്ന വാർത്ത കെട്ടിച്ചമച്ചത്
X

ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടെന്ന് പാക് നയതന്ത്രജ്ഞൻ സമ്മതിച്ചെന്ന വാർത്ത കെട്ടിച്ചമച്ചത്. 2019 ഫെബ്രുവരി 26 ന് ബാലകോട്ടിൽ നടന്ന വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടുവെന്ന് മുൻ പാകിസ്താൻ നയതന്ത്രജ്ഞൻ ആഘ ഹിലാലി സമ്മതിച്ചതായി ജനുവരി 9 ന് ഇന്ത്യൻ വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തിരുന്നു.

എഎൻഐ, റിപബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഒഡീഷ ടിവി, ഡി‌എൻ‌എ, ദി ക്വിന്റ്, ന്യൂസ് 18 ഇന്ത്യ , എച്ച്ഡബ്ല്യു ന്യൂസ്, ഇന്ത്യാ ടുഡേ, സി‌എൻ‌ബി‌സി ടിവി 18, എ‌ബി‌പി ന്യൂസ്, എൻ‌ഡി‌ടി‌വി, ഇന്ത്യ ടിവി തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഈ റിപോർട്ടുകളിൽ പലതും എഎൻഐ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നു.

ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു യുദ്ധം നടത്തി, അതിൽ 300 പേർ മരണപ്പെട്ടു. ഞങ്ങളുടെ ലക്ഷ്യം അവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവരുടെ ഹൈ കമാൻഡിനെ ടാർഗെറ്റ് ചെയ്‌തു. അതായിരുന്നു ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം, കാരണം അവർ പട്ടാളക്കാരാണെന്ന് ഹിലാലി പറഞ്ഞെന്ന റിപോർട്ടുകളാണ് പുറത്തുവന്നത്.

ഇന്ത്യൻ മാധ്യമങ്ങൾ ഉദ്ധരിച്ച വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ആൾട്ട് ന്യൂസ് അന്വേഷണത്തിൽ തെളിഞ്ഞതായി അവർ റിപോർട്ട് ചെയ്യുന്നു. മധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ "അജൻഡ പാകിസ്താൻ" എന്ന വാർത്താധിഷ്ഠിത പരിപാടിയിലെ ഭാ​ഗങ്ങളാണ്. എച്ച് യു എം ന്യൂസാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്.

ഹിലാലി ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്, "ഇന്ത്യ, നിങ്ങൾ ചെയ്തത് ഒരു യുദ്ധ പ്രവൃത്തിയായിരുന്നു. അന്താരാഷ്ട്ര അതിർത്തി അതിക്രമിച്ച് കടന്നു നടത്തിയ യുദ്ധമാണ്. അതിൽ 300 പേരെയെങ്കിലും കൊല്ലാൻ അവർ ഉദ്ദേശിച്ചിരുന്നു. ഇന്ത്യൻ പ്രവർത്തനം പരാജയപ്പെട്ടുവെന്നും ഫുട്ബോൾ മൈതാനത്തിലാണ് ബോബാക്രമണം നടത്തിയത്. "

300 കുട്ടികൾ പഠിക്കുന്ന ഒരു മദ്രസയിൽ ആക്രമണം നടത്താനാണ് ഇന്ത്യ ഉദ്ദേശിച്ചതെന്ന് പറയപ്പെടുന്നു. ഇതിനർത്ഥം 300 പേരെ കൊല്ലുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം എന്നാണ്. അവിടെ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല, ഈ വിവരങ്ങൾ തെറ്റായിരുന്നു, ബോംബ് ഒരു ഫുട്ബോൾ മൈതാനത്താണ് വർഷിച്ചതെന്നും അദ്ദേഹം പറയുന്നു.

ഈ വീഡിയോയെ ഉദ്ധരിച്ച് റിപോർട്ട് ചെയ്ത ഒരു മാധ്യമവും അവരുടെ റിപോർട്ടുകളിൽ യഥാർത്ഥ വീഡിയോയെ പരാമർശിച്ചിട്ടില്ല. റിപബ്ലിക് റിപോർട്ടിൽ ഉൾക്കൊള്ളിച്ച വീഡിയോയുമായി താരതമ്യം ചെയ്താൽ, 0:7- 0:9 സെക്കൻഡിൽ പെട്ടെന്ന് ഒരു കട്ട് ഉണ്ട്. കൊല്ലാൻ എന്ന വാക്ക് ഹിലാലി കൊല്ലപ്പെട്ടു എന്ന് പറയുന്നതുപോലെ തോന്നുന്നു. 'എൻ' ഉച്ചാരണം എഡിറ്റുചെയ്‌തു.

മേൽപ്പറഞ്ഞ അവകാശവാദത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവനയും വൈറൽ ക്ലിപ്പിൽ നിന്ന് നീക്കംചെയ്‌തു. ഇന്ത്യൻ പ്രവർത്തനം പരാജയപ്പെട്ടുവെന്നും പകരം വ്യോമസേന ഒരു ഫുട്ബോൾ മൈതാനത്ത് ബോംബെറിഞ്ഞുവെന്നും ഹിലാലി അവകാശപ്പെടുന്നത് ഇവിടെയാണ്.

ഈ നുണപ്രചാരണം പൊളിഞ്ഞെങ്കിലും ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കാനോ തെറ്റുതിരുത്താനോ തയാറായിട്ടില്ല.

Next Story

RELATED STORIES

Share it