Big stories

കാപിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി

കാപിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി
X

വാഷിങ്ടണ്‍: അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്തത് മലയാളിയെന്ന് തിരിച്ചറിഞ്ഞു. വൈറ്റില ചമ്പക്കര സ്വദേശി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്ലാണ് ഇന്ത്യന്‍ പതാകയുമായി പ്രക്ഷോഭകാരികള്‍ക്കൊപ്പം പങ്കെടുത്തത്. എന്നാല്‍, തങ്ങളെ കലാപകാരികളെന്ന് വിളിക്കരുതെന്നും ആക്രമണത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് വിന്‍സന്റ് സേവ്യര്‍ അവകാശപ്പെട്ടു. അമേരിക്കയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്തയാളെ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലിയായ വിന്‍സന്റ് സേവ്യറാണെന്നു മനസ്സിലായത്. അതേസമയം, ആക്രമണം നടത്തിയത് സമരത്തില്‍ നുഴഞ്ഞുകയറിയ അമ്പതോളം പേരാണെന്നും

ഇവര്‍ ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണെന്നും വിന്‍സന്റ് പാലത്തിങ്കല്‍ പറയുന്നു. അമേരിക്കയില്‍ നേരത്തെയും നടന്ന സമരങ്ങളില്‍ വിവിധ രാജ്യത്തുള്ളവര്‍ അവരുടെ ദേശീയ പതാകയുമേന്തിയാണ് പങ്കെടുക്കാറുള്ളത്. അതിനാലാണ് ഇത്തവണ താന്‍ ഇന്ത്യന്‍ പതാകയേന്തിയതെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം, കടുത്ത ട്രംപ് ആരാധകനായ വിന്‍സന്റ് സേവ്യര്‍ ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കടുത്ത ഹിന്ദുത്വവാദിയും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായങ്ങളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

Indian flag hoists during Capitol riots as a Malayalee

Next Story

RELATED STORIES

Share it