Big stories

രാജ്യത്ത് 31,923 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് 31,923 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം കൂടുന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി. ഇന്നലെ 31,923 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ മരിച്ചു. 3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3,28,15,731 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസം 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,01,604 ആയി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,35,63,421 ആണ്. 2.09 ആണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 ദിവസത്തിനിടെ മൂന്ന് ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,28,15,731 പേര്‍ കൊവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,990 പേരാണ് കൊവിഡ് മുക്തി നേടിയത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it