Big stories

ക്വാറിക്കെതിരേ ആദിവാസി ദലിത് സമരം ശക്തം; പോലിസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്ക്

മെയ് 30ന് ക്വാറിയിലേക്കുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞ സമരപ്രവർത്തകർക്കെതിരേ പോലിസ് അതിക്രമം നടന്നിരുന്നു. സ്ത്രീകളടക്കം നിരവധി പേർക്ക് പോലിസ് അതിക്രമത്തിൽ പരിക്കേറ്റിരുന്നു. സമരസമിതി പ്രവർത്തകരായ രാമൻ, സജിത് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.

ക്വാറിക്കെതിരേ ആദിവാസി ദലിത് സമരം ശക്തം; പോലിസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്ക്
X

കാസർ​ഗോഡ്: കാസർ​ഗോഡ് പരപ്പയിലെ മുണ്ടത്തടം ആദിവാസി കോളനിക്കടുത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയ്‌ക്കെതിരേ സമരം ശക്തമാകുന്നു. മെയ് 30ന് ക്വാറിയിലേക്കുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞതിന് സമരപ്രവർത്തകർക്ക് നേരെ പൊലീസിന്‍റെ അതിക്രമം നടന്നിരുന്നു. സമരം ചെയ്തതിന് രണ്ട് പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.


ചായ്യോം സ്വദേശി സി നാരായണൻറെ ഉടമസ്ഥതയിൽ കഴിഞ്ഞ ആറുവർഷമായി പരപ്പ മുണ്ടത്തടത്ത് ക്വാറി പ്രവർത്തിക്കുന്നുണ്ട്. ക്വാറി സ്ഥിതി ചെയ്യുന്നത് ദലിത്, ആദിവാസി കോളനിക്ക് സമീപമാണ്. ഇവിടത്തെ നാൽപ്പതോളം കുടുംബങ്ങളും ക്വാറിക്കെതിരേ ശക്തമായ പ്രക്ഷോഭമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അധികൃതരിൽ നിന്ന് അനുകൂല നിലപാട് ലഭിക്കാത്തതിനെ തുടർന്ന് ക്വാറിയിലേക്ക് വന്ന ടിപ്പറുകൾ തടയാൻ സമരക്കാരെ നിർബന്ധിതരാക്കി.

മെയ് 30ന് ക്വാറിയിലേക്കുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞ സമരപ്രവർത്തകർക്കെതിരേ പോലിസ് അതിക്രമം നടന്നിരുന്നു. സ്ത്രീകളടക്കം നിരവധി പേർക്ക് പോലിസ് അതിക്രമത്തിൽ പരിക്കേറ്റു. സമരസമിതി പ്രവർത്തകരായ രാമൻ, സജിത് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. ജൂണ്‍ നാലിനാണ് ഇവരെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്വാറിയിലേക്ക് ക്രഷർ നിർമാണത്തിനായുള്ള സാധനസാമ​ഗ്രികൾ കൊണ്ടുവരികയായിരുന്ന ലോറിയടക്കം അന്നേ ദിവസത്തെ പ്രതിഷേധത്തിനിടയിൽ തടഞ്ഞിരുന്നു.


ആദിവാസി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചാണ് ക്വാറിയുടെ വാഹനങ്ങളെ പോലിസ് കടത്തിവിട്ടത്. ഇതിനെതിരേ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് പോലിസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇവരില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിരിക്കുന്നത്. എന്നാൽ അമ്മയെ മർദിക്കുന്നത് കണ്ട സിജിത് പോലിസുകാരനെ പിടിച്ചു മാറ്റുകയാണ് ചെയ്തത്. രാമൻ സംഭവസ്ഥലത്ത് ഉണ്ടായില്ലെന്നുമാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.


സമരസമിതി പ്രവർത്തകരായ സജിത്തും രാമനും ഇപ്പോൾ കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ജയിലിൽ തടവിലാണ്. സമരനേതാക്കള്‍ക്ക് ക്വാറി ജീവനക്കാരിൽ നിന്ന് മര്‍ദ്ദനമേല്‍ക്കുന്ന സ്ഥിതിവിശേഷം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. മർദനം നേരിടേണ്ടി വന്നത് പോലിസിൽ പരാതിപ്പെട്ടപ്പോഴൊന്നും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ക്വാറി ഉടമ നാരായണനുള്ള സിപിഎം ബന്ധമാണ് പഞ്ചായത്തിൽ നിന്ന് സമരക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാവാത്തതെന്ന ആരോപണം ശക്തമാണ്.


Next Story

RELATED STORIES

Share it