Big stories

റഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തല്‍: മോദി സൈന്യത്തിന്റെ 30,000കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി

റഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തല്‍:  മോദി സൈന്യത്തിന്റെ 30,000കോടി രൂപ മോഷ്ടിച്ച്  അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന്റെ 30,000കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന സത്യമാണ് ഇതോടെ പുറത്തായത്. റഫേല്‍ തട്ടിപ്പില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ഒരു വര്‍ഷമായി തങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വന്തം നിലയിലാണ് മോദി ഇത് ചെയ്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കടബാധ്യത പെരുകിയതോടെ നേരത്തെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയുമെന്ന് അറിയിച്ചിരുന്നു. കമ്പനിക്ക് കുടിശിക തിരിച്ചടയ്ക്കാന്‍ പണമില്ല. അതിനാല്‍ നിയമപ്രകാരം പാപ്പര്‍ ഹര്‍ജി നല്‍കുമെന്നാണ് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കടം പെരുകിയതോടെ പല പ്രോജക്ടുകളും കമ്പനി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് കടബാധ്യതകള്‍ തീര്‍ക്കുന്നതിന് ശ്രമം നടത്തി. പക്ഷേ 18 മാസമായിട്ടും ശ്രമം വിജയിച്ചില്ല. ഇതേ തുടര്‍ന്നാണ് പാപ്പര്‍ നടപടികളിലേക്ക് കടക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

2015 ഏപ്രില്‍ മാസം നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് മോദി റഫാല്‍ ഇടപാട് ഒപ്പിട്ടത്. ഈ സന്ദര്‍ശനത്തിന് കേവലം പത്തു ദിവസം മുമ്പ് മാത്രമാണ് കരാര്‍ ലഭിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫിന്‍സ് ലിമിറ്റഡ് അഞ്ചു ലക്ഷം രൂപ മുതല്‍മുടക്കി കമ്പനി രൂപീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് പറയുന്നത്.

വിവാദമായ ഈ ഇടപാടില്‍ ഫ്രാന്‍സില്‍ നിന്നും 60,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന റഫേല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിക്കുക. കരാര്‍ പ്രകാരം ഫ്രഞ്ച് പോര്‍വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനും റിലയന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് യുദ്ധവിമാനം നിര്‍മ്മിക്കുന്നത്.

റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫിസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയെന്നാണ് പുതുതായി പുറത്തുവന്ന റിപോര്‍ട്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചര്‍ച്ച ഒഴിവാക്കണമെന്ന് അറിയിച്ചതായും 2015 നവംബറില്‍ വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍, പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it