Big stories

സംസ്ഥാനത്ത് മരണം 22; കണ്ണീര്‍ കാഴ്ചയായി പുത്തുമല

ഒമ്പത് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് മരണം 22; കണ്ണീര്‍ കാഴ്ചയായി പുത്തുമല
X



വയനാട്: കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്നു മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതത്തിനാണു പുത്തുമല സാക്ഷിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം എടവണ്ണയില്‍ മഴയില്‍ വീട് താഴ്ന്നു ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി വീട്ടില്‍ യൂനുസ് ബാബു(40), ഭാര്യ മഞ്ചേരി ഹാഫ് കിടങ്ങഴി സ്വദേശി നുസ്‌റത്ത്(35), മക്കളായ ഫാത്തിമ സന(14), ഷാനില്‍ (6) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശാമി(14)ലിനെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരന്‍ ശഹീ(12)മിനെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. മരിച്ച യൂനുസ് ബാബു 16 വര്‍ഷമായി മഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്.


വയനാട്ടില്‍ 13000ത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. ഒരു പ്രദേശം ഒനന്നാകെ ഒലിച്ചുപോയ അവസ്ഥയിലാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ടുപാടികള്‍ പൂര്‍ണമായും ഒലിച്ചുപോയി. 20ഓളം വീടുകളും പള്ളിയും അമ്പലവുമെല്ലാം തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലാണ്. മലപ്പുറത്തുനിന്നെത്തിയ നാലംഗ സംഘം എവിടെയാണെന്നും അറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ടുകുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് പൂര്‍ണമായും ഒലിച്ചുപോയതായും റിപോര്‍ട്ടുകളുണ്ട്.

വ്യാഴാഴ്ച രാത്രി പച്ചക്കാട് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. എന്നാല്‍ അല്‍പസമയത്തിനകം സ്‌കൂളിന് ചുറ്റും മൂന്നുതവണ ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ എല്ലാവരേയും ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ പച്ചക്കാട് പൊട്ടിയ സ്ഥലത്ത് വീണ്ടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. പുത്തുമലയിലേക്ക് മാറിയ ആളുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. 60ലേറെ പേര്‍ കുടുങ്ങിയതായാണു വിവരം. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്. ക്യാംപുകളിലേക്കായി അവശ്യ വസ്തുക്കള്‍ സംഭാവനയായി എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി 40 അംഗ സൈനിക സംഘം ഇന്ന് കൊച്ചിയില്‍ എത്തും. ഇന്ന് രാവിലെയാണ് സംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയ്ക്കു സമീപം തൂതപ്പുഴയില്‍ നിന്നു വെള്ളം യറി ആലിപ്പറമ്പ് കാളികടവില്‍ 21 വീടുകള്‍ വെള്ളത്തിനടിയിലായി. പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. അരക്കുപറമ്പ് മാട്ടറ വിടാവുമലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.

പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി 13 പോത്തുകള്‍ ചത്തു. പട്ടാമ്പിക്കും കൊടുമുണ്ടയ്ക്കും ഇടയില്‍ രാവിലെ ഏഴോടെയാണ് അപകടം. റെയില്‍വേ ട്രാക്കില്‍ കൂടി പോവുകയായിരുന്ന പോത്തുകളാണ് അപകടത്തില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് പട്ടാമ്പി-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 36 ക്യാംപുകളിലായി 2500ഓളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപില്‍ നിന്ന് എല്ലാവരെയും ക്യാംപിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങള്‍ ജെയിംസ് മാത്യു എംഎല്‍എയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വളപട്ടണം പുഴ കരികവിഞ്ഞൊഴുകുന്നത് തുടരുന്നതിനാല്‍ ദ്വീപില്‍ ആരും തന്നെ കഴിയരുതെന്ന് കലക്്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും വന്‍ തോതില്‍ വെള്ളം കയറി. കണ്ണൂരില്‍ 38 ക്യാംപുകളിലായി 3103 പേരാണ് കഴിയുന്നത്. 721 കുടുംബത്തിലെ 1264 പുരുഷന്‍മാരും 591 കുട്ടികളും 1248 സ്ത്രീകളുമാണ് ക്യാംപുകളിലുള്ളത്. ഇതുവരെ രണ്ടുമരണമാണ് റിപോര്‍ട്ട് ചെയ്തത്.






Next Story

RELATED STORIES

Share it