Big stories

ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകവ്യാപക പ്രതിഷേധം

കിഴക്കൻ ജറുസലേമിലെ ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് ബലമായി പുറത്താക്കാനുള്ള പദ്ധതികളുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണ്.

ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകവ്യാപക പ്രതിഷേധം
X

ന്യൂയോർക്ക്: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ന്യൂയോർക്ക്, ലണ്ടൻ, കറാച്ചി, റബ്ബത്ത് അടക്കം ലോകമെമ്പാടുമുള്ള വൻ നഗരങ്ങളിൽ ആയിരങ്ങളുടെ പ്രതിഷേധം. ജറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിനെ അപലപിച്ചുകൊണ്ട് പ്രകടനക്കാർ അണിനിരന്നു.

കിഴക്കൻ ജറുസലേമിലെ ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് ബലമായി പുറത്താക്കാനുള്ള പദ്ധതികളുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണ്. ഇന്നും ഇസ്രായേലിനെതിരേ ഹമാസ് പ്രതിരോധം തീർത്തിട്ടുണ്ട്. ഇസ്രായേൽ അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിൽ നിന്ന് ഫലസ്തീൻ കുടുംബങ്ങളെ നിർബന്ധിതമായി പുറത്താക്കിയതിനെച്ചൊല്ലി ആഴ്ചകളോളം പിരിമുറുക്കമുണ്ടായതിനെത്തുടർന്നാണ് ഗസയിൽ ഇസ്രായേൽ വെടിവയ്പ്പ് നടന്നത്.


ലണ്ടനിൽ നടന്ന പ്രതിഷേധം


ന്യൂയോർക്ക് സിറ്റിയിലെ പ്രതിഷേധത്തിൽ നിന്ന്


​ദക്ഷിണാഫ്രിക്കയിലെ സാന്റണിൽ നടന്ന പ്രതിഷേധം


പാകിസ്താനിലെ കറാച്ചിയിൽ നടന്ന പ്രതിഷേധം


ലണ്ടനിൽ നടന്ന പ്രതിഷേധം


മൊറോക്കോ തലസ്ഥാനമായ റബാത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്


ന്യൂയോർക്കിലെ ഇസ്രായേൽ എംബസിക്ക് മുന്നിലെ പ്രതിഷേധം


തുർക്കിയിലെ അങ്കാരയിൽ നടന്ന പ്രതിഷേധം


സുഡാൻ തലസ്ഥാനമായ ഖർതൂമിൽ നടന്ന പ്രതിഷേധം


ലെബനനിൽ നടന്ന പ്രതിഷേധം














Next Story

RELATED STORIES

Share it