Big stories

ജിസിസി ഉച്ചകോടി: ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചു

അല്‍ഉല ഉച്ചകോടി ക്രിയാത്മകവും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദരവ്യവും ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു

ജിസിസി ഉച്ചകോടി: ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചു
X

അല്‍ഉല: മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധി അല്‍ഉല ഉച്ചകോടിയോടെ അവസാനിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുന്നതുമായ അല്‍ഉല പ്രഖ്യാപന കരാറില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഒപ്പുവച്ചു. ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നതിനും ഉച്ചകോടി വേദിയായി. സൗദി അറേബ്യ, ഖത്തര്‍,യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയല്‍ ഉള്ളത്.


സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് റിയാദിനടുത്തുള്ള അല്‍ ഉലയില്‍ 41ാമത് ഗള്‍ഫ് ഉച്ചകോടി ചേര്‍ന്നത്. അല്‍ഉല ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.


അല്‍ഉല ഉച്ചകോടി ക്രിയാത്മകവും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദരവ്യവും ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു. മേഖലയിലെ മാറ്റങ്ങള്‍ ശക്തമായ ഗള്‍ഫ്, അറബ് സഹകരണം ആവശ്യപ്പെടുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. അല്‍ഉല പ്രഖ്യാപന കരാറില്‍ ഈജിപ്ത് ഒപ്പുവച്ചതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജരേദ് കുഷ്‌നറിന്റെ കൂടി സാന്നിധ്യത്തിലാണ് കരാറില്‍ ഏഴു രാജ്യങ്ങളും ഒപ്പുവച്ചത്.




Next Story

RELATED STORIES

Share it