Big stories

''എന്റെ കുഞ്ഞുമോളെ പ്രാര്‍ഥനയില്‍ നിന്നു വിട്ടുപോവല്ലേ...''

ന്യൂസിലന്റ് വെടിവയ്പില്‍ 'കോമ'യിലായ നാലു വയസ്സുകാരിയുടെ പിതാവിന്റെ അഭ്യര്‍ഥന(വീഡിയോ)

എന്റെ കുഞ്ഞുമോളെ പ്രാര്‍ഥനയില്‍ നിന്നു വിട്ടുപോവല്ലേ...
X



വെല്ലിങ്ടണ്‍:
''എന്റെ കുഞ്ഞുമോളെ നിങ്ങളുടെ പ്രാര്‍ഥനയില്‍ നിന്നു വിട്ടുപോവല്ലേ...''. ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്കു നേരെ വെള്ളക്കാരനായ വംശീയവാദി നടത്തിയ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് 'കോമ'യിലായ നാലു വയസ്സുകാരിയുടെ പിതാവിന്റെ അഭ്യര്‍ഥനയാണിത്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി കിടക്കയില്‍ നിന്നാണ് നാലു വയസ്സുകാരി അലിന്‍ അല്‍സാതിയുടെ പിതാവ് വസീം അല്‍സാതി ലോകത്തോട് പ്രാര്‍ഥിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നത്.

വസീം തന്റെ മക്കളോടൊപ്പം(ഫയല്‍ ചിത്രം)

പെണ്‍കുട്ടിയെ ഓക്ക്‌ലന്റിലെ സ്റ്റാന്‍ഷിപ്പ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്കും ശസ്ത്രക്രിയകള്‍ക്കുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്ജിദിലുണ്ടായ വെടിവയ്പില്‍ വസീമിന്റെ തലയ്ക്കും വയറിനും ഇടുപ്പിനുമെല്ലാം വെടിയേറ്റിരുന്നു. എങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു വ്യാഴാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഞങ്ങളെ പ്രാര്‍ഥനയില്‍ നിന്നു മറന്നുപോവരുത്. ഞങ്ങളെല്ലാം ഒന്നാണ്. ഞങ്ങളുടെ കൂടെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകള്‍ അലിന്‍ ഇപ്പോഴും എഴുന്നേല്‍ക്കാനായിട്ടില്ല. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണം. പ്രതീക്ഷയോടെ ഒരിക്കല്‍കൂടി പോവുകയാണെന്നും വസീം പറയുന്നു. നാലു വയസ്സുകാരിയെ അലിനെ ശസ്ത്രക്രിയ നടത്തിയത് വൈകാരികതയോടെയാണ് ഡോ. ആബിദ് ഖനാഫര്‍ വിവരിക്കുന്നത്. അവള്‍ എഴുന്നേറ്റു നടക്കുമെന്ന പ്രതീക്ഷയോടെയാണ് ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്നത്. കാരണം ഞങ്ങളെല്ലാം ആകെ പരിഭ്രാന്തിയിലാണ്. ഓരോ ദിവസം കഴിയുന്തോറും മെല്ലെമെല്ലെ മെച്ചപ്പെടുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ഥനയില്‍ നിന്നു കൈവിടരുത്. വസീമും കുടുംബവും അഞ്ചുവര്‍ഷം മുമ്പാണ് ജോര്‍ദാനില്‍നിന്നു കുടിയേറിയത്. മറ്റൊരു സന്ദേശത്തില്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്ന വസീം തനിക്കും മക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15നു ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍വുഡ് മസ്ജിദിലുമുണ്ടായ വെടിവയ്പില്‍ 50പേരാണ് കൊല്ലപ്പെട്ടത്.



Next Story

RELATED STORIES

Share it