Big stories

24 മണിക്കൂറില്‍ 92,605 പേര്‍ക്ക് കൊവിഡ്; 1133മരണം; രാജ്യത്ത് രോഗബാധിതര്‍ 54 ലക്ഷം കടന്നു

രോഗ ബാധനിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 92,605 പേര്‍ക്ക് കൊവിഡ്; 1133മരണം; രാജ്യത്ത് രോഗബാധിതര്‍ 54 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. ഇന്നലെ മാത്രം 1,133 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 92,605 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം 54,00,620 ആയി ഉയര്‍ന്നു. ഇതുവരെ 43.03 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 10.10 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി.

പ്രതിദിന രോഗബാധയിലും മരണത്തിലും ഇന്നലെയും ലോകത്ത് ഇന്ത്യ തന്നെയാണ് മുന്നിലുളളത്. അമേരിക്കയില്‍ 42,533 പേര്‍ക്കും ബ്രസീലില്‍ 30,913 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്. മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്‌നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്.

കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ദ്ധന ആയിരുന്നു. ഡല്‍ഹിയില്‍ 4071 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3188 പേര്‍ക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബില്‍ 2696, മധ്യപ്രദേശില്‍ 2607, രാജസ്ഥാന്‍ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന. രോഗ ബാധനിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനം രൂക്ഷമായ ചത്തീസ്ഢിലും, രാജസ്ഥാനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. രാജസ്ഥാനില്‍ 11 ജില്ലകളില്‍ 144 പ്രഖ്യാപിച്ചു. വിവാഹ, ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

ലോകത്ത് ഇതുവരെ 3.09 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9.61 ലക്ഷം ജനങ്ങള്‍ മരിച്ചു. 2.25 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 74.38 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 2.91 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,142 പേര്‍ വിവിധ രാജ്യങ്ങളിലായി മരിക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it