Big stories

കൊവിഡ് വാക്‌സിന്‍: മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം

കൊവിഡ് വാക്‌സിന്‍: മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം
X

ലണ്ടന്‍: ലോകത്തെയാകെ വേട്ടയാടുന്ന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ മനുഷ്യരിരെ ആദ്യഘട്ടം പരീക്ഷണം വിജയകരമെന്ന് റിപോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലെ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ വിജയകരമായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ AZD1222 എന്നാണ് വാക്‌സിന് ഔദ്യോഗികനാമം നല്‍കിയിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണങ്ങളിലെ ആദ്യഘട്ടത്തില്‍ 1077 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ രോഗ പ്രതിരോധ ശേഷിയും ആന്റി ബോഡിയും വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്റെ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക പിഎല്‍സിയാണ് സര്‍വകലാശാലയ്ക്കു പിന്തുണ നല്‍കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കുന്നില്ലെന്നാണ് ജേണലില്‍ പറയുന്നത്. പരീക്ഷണാത്മക കൊവിഡ് വാക്‌സിന്‍ 18നും 55നും മധ്യേ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചതായി ഗവേഷകര്‍ അവകാശപ്പെട്ടു. പരീക്ഷിച്ചവരില്‍ എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അഡ്രിയാന്‍ ഹില്‍ പറഞ്ഞു. രണ്ടു ബില്ല്യണ്‍ ഡോസുകള്‍ നിര്‍മിക്കാന്‍ ആസ്ട്രസെനെക്ക പ്രതിജ്ഞാബദ്ധമാണ്.

അതേസമയം പുതിയ കണ്ടെത്തലില്‍ ഇന്ത്യയ്ക്കും ആശ്വസിക്കാനുണ്ട്. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ആസ്ട്രസെനെക്ക കമ്പനി പരീക്ഷണം നടത്തുന്നത്. 2020 അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല നേരത്തേ വ്യക്തമാക്കിയിരുന്നു.

COVID-19: First Trial of Oxford University's Vaccine Shows Promising Immune Response



Next Story

RELATED STORIES

Share it