കൊവിഡ്:രാജ്യത്ത് 17,092 പുതിയ രോഗികള്‍;ടിപിആര്‍ 4.14ലേക്ക്, മരണം 29
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര്‍ രോഗമുക്തി നേടി.98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു.രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 5,25,168 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 3,599 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ആകെ രോഗബാധിതരില്‍ 60 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടിപിആര്‍ 7.8 ശതമാനമാണ്. കൊവിഡ് ബാധിച്ച് ഒമ്പതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു.ഡല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ടിപിആര്‍ 5.30 ആണ്.
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT