Big stories

കൊവാക്‌സിന്‍ അമേരിക്കയും അംഗീകരിച്ചു; തിങ്കളാഴ്ച മുതല്‍ യാത്രാനുമതി

ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് കൊവാക്‌സിന്‍. നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ജൂലൈയില്‍ ആഗോള അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു

കൊവാക്‌സിന്‍ അമേരിക്കയും അംഗീകരിച്ചു; തിങ്കളാഴ്ച മുതല്‍ യാത്രാനുമതി
X

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ അമേരിക്കയും അംഗീകരിച്ചു. തിങ്ങളാഴ്ച മുതല്‍ യാത്രാനുമതി. കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയുടെ യാത്രാ അനുമതി. കൊവാക്‌സീന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്‌സിന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്‌സിന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് കൊവാക്‌സിന്‍. നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ജൂലൈയില്‍ ആഗോള അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതു പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം വാക്‌സിന് ലഭിച്ചത്. കൊവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. എന്നാല്‍ ഗര്‍ഭിണികളില്‍ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സീനാണ് കൊവാക്‌സിന്‍.

Next Story

RELATED STORIES

Share it