അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥയുണ്ടാവും: മുഖ്യമന്ത്രി

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. എന്നാല്‍ അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല.

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥയുണ്ടാവും: മുഖ്യമന്ത്രികണ്ണൂര്‍: സംസ്ഥാനത്ത് അഴിമതി കാട്ടുന്നവര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കഴിയേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂര്‍ റവന്യൂ ടവറിന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. എന്നാല്‍ അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യവുമായി വരുന്നവരാണ് യജമാനന്മാര്‍. അല്ലാതെ ഉദ്യോഗസ്ഥരല്ല യജമാനന്‍മാരെന്ന് ജീവനക്കാര്‍ക്ക് ഓര്‍മയുണ്ടാവണം. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോവരുത്. ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയില്ല. എന്നാല്‍, താഴെക്കിടയില്‍ ചിലയിടങ്ങളിലെല്ലാം അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top