Big stories

കൊറോണ വായുവിലൂടെ പകരുന്നതിനു തെളിവില്ലെന്ന് ഐസിഎംആര്‍

നേരത്തേ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊറോണ വായുവിലൂടെ പകരുന്നതിനു തെളിവില്ലെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരി കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മാത്രമല്ല, വായുവിലൂടെ പകരുമായിരുന്നെങ്കില്‍ വൈറസ് ബാധിച്ചവരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാവുമായിരുന്നുവെന്നും ഐസിഎംആറിലെ ശാസ്ത്രജ്ഞന്‍ ഡോ. രമണ്‍ ആര്‍ ഗംഗാഖേദ്കറിനെ ഉദ്ധരിച്ച് 'ദി ഇക്കണോമിക്‌സ് ടൈസ്' റിപോര്‍ട്ട് ചെയ്തു. ഐസിഎംആറിലെ എപ്പിഡമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ശാസ്ത്രജ്ഞനും തലവനുമാണ് ഡോ. രമണ്‍ ആര്‍ ഗംഗാഖേദ്കര്‍. കൊറോണ ബാധിതര്‍ ചികില്‍സയില്‍ക്കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും വൈറസ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നേരത്തേ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചുമയിലൂടെയോ തുമ്മലിലൂടെയോ പുറത്തേക്കുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ മാത്രമേ വൈറസ് പകരൂവെന്ന നിഗമനം തള്ളിയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയത്. എന്നാല്‍, ഇക്കാര്യത്തിലുള്ള പഠനം പൂര്‍ണമായിട്ടില്ലെന്നായിരുന്നു ശാസ്ത്രജ്ഞര്‍ വൈറ്റ് ഹൗസിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ അവകാശവാദം പൂര്‍ണമായും തെറ്റാണെന്നാണ് ഐസിഎംആറിന്റെ നിലപാട്.




Next Story

RELATED STORIES

Share it