തിരഞ്ഞെടുപ്പ് ജയിക്കാന്‍ യുപിക്ക് കേന്ദ്ര സഹായം: നോയ്ഡയില്‍ പ്രധാനമന്ത്രി പുതിയ വിമാനത്താവളത്തിന് തറക്കല്ലിടും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചു. നോയ്ഡക്ക് സമീപം ജെവറിലാണ് പുതിയ വിമാനത്താവളം വരുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും.
ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാവും ഉത്തര്‍പ്രദേശ്.
കേന്ദ്രത്തിന്റെ പുതിയ വ്യോമയാന പദ്ധതിയില്‍ പെടുത്തിയാണ് വിമാനത്താവളം അനുവദിച്ചത്.
നോയ്ഡ യുപിയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാവും യുപി. സംസ്ഥാനത്ത് ഇപ്പോള്‍ 8 വിമാനത്താവളങ്ങളാണ് ഉള്ളത്. കൂടാതെ 13 വിമാനത്താവളങ്ങളും 7 എയര്‍ സ്ട്രിപ്പുകളും നിര്‍മാണത്തിലുണ്ട്.
എന്‍സിആര്‍ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര് വിമാനത്താവളമാവും ഇത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തത്. പുതിയ വിമാനത്താവളം ഡല്‍ഹി, ഗാസിയാബാദ്, ആഗ്ര, ഫരീദാബാദ് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉപകാരപ്പെടും.
നേരത്തെ യുപിക്ക് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത്, ലഖ്‌നോയിലും വരാണസിയിലും.
2012നു ശേഷം കുശിനഗറില്‍ മൂന്നാമത്തെയും അയോധ്യയില്‍ നാലമത്തെയും വിമാനത്താവളങ്ങള്‍ നിര്‍മാണത്തിലുണ്ട്. അടുത്ത വര്‍ഷം ഇവ രണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും.
യുപിയില്‍ അനുവദിച്ച പുതിയ വിമാനത്താവളം 2024ല്‍ പ്രവര്‍ത്തനസജ്ജമാവും. 2024ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്.
10,050 കോടി രൂപയാണ് ആദ്യ ഘട്ട ചെലവ് പ്രതീക്ഷിക്കുന്നത്. 1,300 ഹെക്ടറാണ് വിമാനത്താവളത്തിന് വേണ്ടിവരിക.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT