- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവാക്സിനെ തള്ളി പ്രമുഖർ; പ്രയോഗിക്കുന്നത് പരീക്ഷണം പൂർത്തിയാകാതെ!!!
ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ കാബിനറ്റിലുള്ളവരും വാക്‌സിന്‍ കമ്പനിയിലെ ആളുകളും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ആളുകളും വാക്‌സിന്‍ എടുക്കട്ടെ

കോഴിക്കോട്: കൊവാക്സിൻ ജനങ്ങളിൽ പ്രയോഗിക്കുന്നത് ശാസ്ത്രീയ പരീക്ഷണം പൂർത്തിയാകാതെയെന്ന വെളിപ്പെടുത്തലുമായി നിരവധി പ്രമുഖർ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകാതെയുള്ള വാക്സിൻ പ്രയോഗിക്കാനുള്ള മോദി സർക്കാരിന്റെ ധൃതിപിടിച്ച നീക്കത്തിനെതിരേ പ്രമുഖർ രംഗത്തുവന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ട്ച്ചിരിക്കുകയാണ്.
രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കൊവാക്സിനും അംഗീകാരം നൽകിയതിനെതിരേ കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തുവന്നു. കൊവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ ഇത് അപകടകരമാണെന്നും അദ്ദേഹം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി. ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ദയവായി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മുഴുവൻ പരീക്ഷണവും പൂർത്തിയാകുന്നതുവരെ ഇതിൻെറ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവാക്‌സിനെതിരേ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പ്രതികരണവുമായി ട്വീറ്റ് ചെയ്തു. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന് എങ്ങനെയാണ് ഡ്രഗ് കണ്‍ട്രോളര്‍ പറയുകയെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. വാക്‌സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ നടത്തിയിട്ടില്ല. അതിന് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഡ്രഗ് കണ്‍ട്രോളര്‍ പറയുന്നു വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന്. വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ കാബിനറ്റിലുള്ളവരും വാക്‌സിന്‍ കമ്പനിയിലെ ആളുകളും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ആളുകളും വാക്‌സിന്‍ എടുക്കട്ടെയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ വാക്‌സിന്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന നിലപാടുമായാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഞാന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ല്യമാക്കും. ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനായ കൊവാക്സിൻ ബാക്കപ്പായി ഉപയോഗിക്കാമെന്നാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞത്. അടിയന്തിര സാഹചര്യങ്ങളിൽ, കേസുകളിൽ പെട്ടെന്നുള്ള വർധനവുണ്ടാകുന്ന സാഹചര്യത്തിൽ കൊവാക്സിൻ ഉപയോഗിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലാത്തതിനാൽ ഇത് ഒരു ബാക്കപ്പായി ഉപയോഗിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വിദഗ്ധർ തന്നെ ബാക്കപ്പായി ഉപയോഗിക്കുമെന്നു പറയുന്ന കൊവാക്സിൻ ജനങ്ങൾക്ക് നൽകിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ചർച്ച ചെയ്യാതെയുള്ള കേന്ദ്ര സർക്കാർ നിലപാട് സാധാരണക്കാർക്കിടയിൽ വ്യാപക ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. കൊവാക്സിൻ സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതിന് വിശദികരണം നൽകുവാൻ തയാറായിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















