Big stories

പൂഞ്ച് ഏറ്റുമുട്ടൽ: രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി

സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലിസും ചേർന്ന് മെൻധറിലെ നർഖാസ് വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പൂഞ്ച് ഏറ്റുമുട്ടൽ: രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി
X

പൂഞ്ച്: പൂഞ്ച് വനമേഖലയിൽ സൈന്യം സായുധരുമായി തുടരുന്ന തുടർച്ചയായ ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു സൈനികനും കൊല്ലപ്പെട്ടതായി സൈന്യം. കഴിഞ്ഞ വ്യാഴാഴ്ച്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ ഉൾപ്പെടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവരെ കാണാതാവുകയായിരുന്നു, ശനിയാഴ്ച വൈകുന്നേരത്തോടെ അവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലിസും ചേർന്ന് മെൻധറിലെ നർഖാസ് വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ സൈനികരെ കാണാതാവുകയായിരുന്നു. 48 മണിക്കൂറിലേറെയായി നടത്തിവന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒക്ടോബർ 14 ന്, സായുധരുമായുള്ള ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുമായുള്ള ആശയവിനിമയം തടസ്സപ്പെടുകയായിരുന്നു. ഒക്ടോബർ 16 ന് വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. മേഖലയിൽ തുടരുന്ന ഏറ്റുമുട്ടൽ കാണാതായവരെ തിരയുന്നതിന് തടസമായെന്നും സൈന്യം പറഞ്ഞു.

ഇടതൂർന്ന വനമായ മേഖലയായ നർഖാസിലേക്ക് എലൈറ്റ് പാരാ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ഹെലികോപ്ടർ ഉപയോ​ഗിച്ചു കൊണ്ടുള്ള തിരച്ചിൽ നടത്തുന്നുണ്ടെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഇതുവരെ രണ്ട് ജെസിഒകൾ ഉൾപ്പെടെ ഒമ്പത് സൈനികരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് മെൻധറിലെ നർഖാസ് വനമേഖലയ്ക്ക് സമീപമാണ് 26 കാരനായ വിക്രം സിങ് നേഗിയും 27 കാരനായ യോഗാംബർ സിങ്ങും കൊല്ലപ്പെട്ടത്. ഒക്ടോബർ 11 ന് പൂഞ്ച് ജില്ലയിലെ സുരങ്കോട് മേഖലയിലെ ദേരാ കി ഗാലിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it