Big stories

മൊഗാദിഷുവില്‍ ഇരട്ട സ്‌ഫോടനം: നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു; 300 പേര്‍ക്ക് പരിക്ക്

മൊഗാദിഷുവില്‍ ഇരട്ട സ്‌ഫോടനം: നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു; 300 പേര്‍ക്ക് പരിക്ക്
X

മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ഇരട്ട സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്. കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 300 പേര്‍ക്ക് പരിക്കേറ്റതായും സോമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മഹ്മൂദ് അറിയിച്ചു. ശനിയാഴ്ച വിദ്യാഭ്യാസമന്ത്രാലയത്തിന് നേരെയായിരുന്നു ആക്രമണം. സ്‌ഫോടകവസ്തു നിറച്ച വാഹനം മന്ത്രാലയം സ്ഥിതിചെയ്യുന്ന സോബിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിനു പിന്നാലെ അക്രമികള്‍ വെടിയുതിര്‍ത്തതായും പോലിസ് പറഞ്ഞു.

സമീപത്തെ ജനാലകള്‍ തകര്‍ത്തതായും സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. സ്‌ഫോടനത്തിന് ഇരയായവരുടെ രക്തം കെട്ടിടത്തിന് പുറത്തുള്ള ടാറിങ് മൂടിയിരുന്നു- അദ്ദേഹം പറഞ്ഞു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമതും സ്‌ഫോടനം നടന്നു. ബസ്സില്‍ യാത്ര ചെയ്തിരുന്നവര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ സ്‌ഫോടനം തിരക്കേറിയ ഒരു ഹോട്ടലിനു മുന്നിലായിരുന്നു. ആദ്യ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനായെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കും പ്രാഥമിക ശുശ്രൂഷ ചെയ്യുന്ന ജീവനക്കാരനും രണ്ടാം സ്‌ഫോടനത്തില്‍ പരിക്കേറ്റു.

പ്രദേശമാകെ പുകപടലംകൊണ്ട് മൂടിയിരിക്കുകയാണ്. വ്യാപകമായ നാശനഷ്ടവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍. അല്‍ഷബാബ് സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് മഹ്മൂദ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ അമ്മമാര്‍, രോഗബാധിതരായവര്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ശനിയാഴ്ച സോമാലിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെയും ഒരു സ്‌കൂളിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തിരക്കേറിയ സോബെ കവലയിലും ആക്രമണം നടന്നെന്നും അധികൃതര്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഇസെ കോനയും കൊല്ലപ്പെട്ടതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ സോന്ന അറിയിച്ചു.

Next Story

RELATED STORIES

Share it