Big stories

കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന; മെസ്സിക്ക് ഇത് ചരിത്ര നേട്ടം (വീഡിയോ)

കിരീട നേട്ടത്തോടെ ഏറ്റവും അധികം കോപ്പാ അമേരിക്ക കിരീടം നേടിയ ഉറുഗ്വെയ്‌ക്കൊപ്പമാണ് അര്‍ജന്റീന എത്തിയത്.

കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന; മെസ്സിക്ക് ഇത് ചരിത്ര നേട്ടം (വീഡിയോ)
X
മാറക്കാന: ഒടുവില്‍ മാറക്കാന മെസ്സിക്കും കൂട്ടര്‍ക്കും ഒപ്പം നിന്നു. ഫൈനലില്‍ പതറുന്ന അര്‍ജന്റീനയുടെ ചരിത്രം തിരുത്തി എഴുതി മെസ്സി പട. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ചിരവൈരികളായ ബ്രസീലിനെ വീഴ്ത്തി അവര്‍ കോപ്പയില്‍ മുത്തുമിട്ടു. 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.ഡി പോളിന്റെ പാസ് ബ്രസീല്‍ പ്രതിരോധത്തെ വെട്ടിച്ച് മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് നീട്ടിയടിക്കുകയായിരുന്നു. പൊന്തിയ പന്ത് താഴ്ന്ന് ഗോളിലേക്ക് നീങ്ങുമ്പോള്‍ ബ്രസീല്‍ ഗോളിയും താരങ്ങളും നിസ്സഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഇതിഹാസ താരമായ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ കിരീടമാണിത്.

പതിവിന് വിപരീതമായി ഇരുടീമില്‍ നിന്നും കാര്യമായ ഗോളവസരങ്ങള്‍ ഉണ്ടായില്ല. നിരവധി ഫൗളുകളാണ് ഇരുടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളടിക്കാന്‍ കാനറികള്‍ പല അടവും നോക്കിയെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്കായില്ല. കൂടാതെ ഗോളി മാര്‍ട്ടിനസ് എന്ന വന്‍മതില്‍ ഭേദിക്കാന്‍ മഞ്ഞപടയ്ക്കായില്ല.


കിരീട നേട്ടത്തോടെ ഏറ്റവും അധികം കോപ്പാ അമേരിക്ക കിരീടം നേടിയ ഉറുഗ്വെയ്‌ക്കൊപ്പമാണ് അര്‍ജന്റീന എത്തിയത്.ഫൗളുകളുടെ ഒഴുക്ക് വന്നതോടെ ഇരുടീമിന്റെയും തനത് പ്രകടനങ്ങളോ അവസരങ്ങളോ പിറന്നില്ല. 22ാം മിനിറ്റിലെ ഗോളിന് ശേഷം എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഡി മരിയ വീണ്ടും അവസരം സൃഷ്ടിച്ചു. എന്നാല്‍ തിയാഗോ സില്‍വ ബ്ലോക്ക് ചെയ്തു. ലൗട്ടേരോ മാര്‍ട്ടിനെസ് വീണ്ടും ശ്രമം നടത്തിയെങ്കിലും ഇത് മാര്‍ക്വിനോസ് തടയുകയായിരുന്നു.



മെസിയുടെ മികച്ച ഒരു അവസരംസില്‍വ തടഞ്ഞു. പിന്നീടെത്ത് ഷോട്ട് പോസ്റ്റിന് പുറത്തേക്ക് നീങ്ങുകയായിരുന്നു. 34ാം മിനിറ്റില്‍ ബ്രസീലിന് മികച്ച അവസരം ലഭിച്ചിരുന്നു. പരെഡെസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ നെയ്മറെടുത്ത് ഫ്രീകിക്ക് അര്‍ജന്റീനന്‍ വന്‍മതിലുകള്‍ തട്ടി പാഴായി പോയി. 42ാം മിനിറ്റില്‍ എവര്‍ട്ടന്‍ മികച്ച ഷോട്ട് തൊടുത്തിരുന്നു. എന്നാല്‍ പന്ത് നേരെ ചെന്നത് ഗോള്‍കീപ്പറുടെ കൈയ്യില്‍.

രണ്ടാം പകുതിയില്‍ ഫ്രെഡിന് പകരം ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയെ ബ്രസീല്‍ ഇറക്കി. രണ്ടാം പകുതിയില്‍ വമ്പന്‍ പ്രകടനവുമായാണ് മഞ്ഞപട ഇറങ്ങിയത്. 52 റിച്ചാര്‍ള്‍സണ്‍ പന്ത് വലയിലെത്തിച്ചിരുന്നു. എന്നാല്‍ ഇത് ഓഫ് സൈഡായിരുന്നു. തുടര്‍ന്ന് പക്വേറ്റയും ഒരു നീക്കം നടത്തിയിരുന്നു.എന്നാല്‍ മാര്‍ട്ടിനെസിന്റെ മാന്ത്രിക കൈകള്‍ അര്‍ജന്റീനയ്ക്ക് തുണയാവുകയായിരുന്നു.

Next Story

RELATED STORIES

Share it