പൗരത്വ വിരുദ്ധ സമരം: ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്ക് സമന്‍സ് അയച്ച് പിണറായിയുടെ പോലീസ്
പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് എതിരെ വ്യാപകമായി കേസെടുക്കുന്നത്.

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ക്ക് സമന്‍സ്. എന്‍. പി ചെക്കുട്ടി, കെ.കെ ബാബുരാജ്, ടി ടി ശ്രീകുമാര്‍, ഡോ ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, ഹമീദ് വാണിയമ്പലം, എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികളായ മുവാറ്റുപുഴ അശ്‌റഫ് മൗലവി, തുളസീധരന്‍ പളളിക്കല്‍, റോയ് അറക്കല്‍തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചത്.
പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് എതിരെ വ്യാപകമായി കേസെടുക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് വച്ചും പിണറായി വിജയന്‍ സിഎഎ നടപ്പിലാക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു.
' സിഎഎ രാജ്യത്തിന്റെ നിയമമല്ല. ആര്‍എസ്എസിന്റെ നിയമമാണ്. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ജനം സാക്ഷി, നാട് സാക്ഷി, ഈ നാട് സര്‍ക്കാറില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും.' എന്നാണ് മലപ്പുറത്ത് നടത്തിയ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനു ശേഷം പോലീസ് സമരക്കാര്‍ക്കെതിരെ വ്യാപകമായി കേസെടുക്കാന്‍ തുടങ്ങി. പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പൗരത്വ ഭേതഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ തൃശൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പൗരത്വനിയമവിരുദ്ധ റാലിയില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. നിലവില്‍ സംസ്ഥാനത്തുടനീളം പൗരത്വ ഭേതഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് 500ലേറെ കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്.
RELATED STORIES
കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMT