- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?

റംസി ബറൂദ്, റൊമാന റൂബിയോ
ഇത് ഗസയില്‍ നിന്നും നിങ്ങള്‍ പതിവായി കാണാറുള്ള വീഡിയോ അല്ല. ഈ സംഭവത്തിന് മറ്റു നിരവധി വീഡിയോകളുമായി സാമ്യമുണ്ടായിരിക്കാം: ഉദാഹരണത്തിന് തുരങ്കത്തില്‍ നിന്ന് പുറത്തുവരുന്ന പോരാളി, ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്കിനടിയില്‍ ബോംബ് സ്ഥാപിക്കുന്നു, സ്‌ഫോടനത്തിന് മുമ്പ് തുരങ്കത്തിലേക്ക് മടങ്ങുന്നു.
തൊട്ടടുത്ത് നിന്നുള്ള ഓപ്പറേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍, ഈ വീഡിയോ വ്യത്യസ്തമാണ്. കാരണം, ഇത് പുറത്തുവിട്ടത് അല്‍ ഖസ്സം ബ്രിഗേഡോ മറ്റു പ്രതിരോധ ഗ്രൂപ്പുകളോ അല്ല. ഈ വിഡിയോയുടെ പശ്ചാത്തലത്തില്‍ സംഗീതമോ എഡിറ്റിങോ ആ ചുവന്ന ത്രികോണങ്ങളോ ഇല്ല. ഈ വീഡിയോ പുറത്തുവിട്ടത് ഇസ്രായേലി സൈന്യമാണ് എന്നതാണ് കാരണം.
مقاوم فلسطيني خرج فجأة من بين الأنقاض، وثبّت عبوة ناسفة على دبابة إسرائيلية من مسافة صفر، ثم عاد إلى مخبئه قبل أن تنفجر .
— Tamer | تامر (@tamerqdh) June 10, 2025
في غزة للصفر قيمة. pic.twitter.com/OvNwKZwago
ഈ നടപടി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു ഫലസ്തീന്‍ പോരാളിയുടെ ധീരതയും ഇസ്രായേലി സൈന്യത്തിന്റെ അന്തസായ മെര്‍ക്കാവ ടാങ്ക് തകര്‍ക്കുന്നതും ചിത്രീകരിക്കുന്ന വീഡിയോ എന്തുകൊണ്ട് അവര്‍ തന്നെ പുറത്തുവിട്ടു എന്നതടക്കമുള്ള ചോദ്യങ്ങള്‍.
ഈ ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് ഗസയിലെ പത്ത് ശതമാനം ജനങ്ങളെ കൊന്നിട്ടും കെട്ടിടങ്ങള്‍ തകര്‍ത്തിട്ടും യുദ്ധം തോറ്റെന്നോ വിജയിക്കില്ലെന്നോ ഉള്ള ഇസ്രായേലി സൈന്യത്തിന്റെ നിരാശയിലായിരിക്കാം. ഈ നിരാശ ഇസ്രായേലികള്‍ക്കിടയില്‍ വ്യാപകമാണ്. ആദ്യം സമ്പൂര്‍ണ വിജയം എന്ന ആശയം പ്രചരിപ്പിച്ച ഇസ്രായേലി മാധ്യമങ്ങള്‍ ഇപ്പോള്‍ സമ്പൂര്‍ണ പരാജയം എന്നാണ് പറയുന്നത്.
ഇസ്രായേല്‍ 'കൂട്ട ആത്മഹത്യയുടെ' വക്കിലാണെന്നും ഗസയില്‍ ഇസ്രായേലി സൈന്യത്തെ ഹമാസ് ഫലപ്രദമായി പരാജയപ്പെടുത്തിയെന്നും മുന്‍ ജനറലായ ഇറ്റ്ഷാക് ബ്രിക്ക് മാരിവ് എന്ന പത്രത്തില്‍ എഴുതി. ഇസ്രായേലില്‍ നിലവിലുള്ള രാഷ്ട്രീയ-സൈനിക സംവിധാനത്തിന് ബാഹ്യശത്രുക്കളുടെ ആവശ്യമില്ലെന്നും സ്വന്തം മണ്ടത്തരത്താല്‍ അവര്‍ തന്നെ ദുരന്തം വരുത്തിക്കൊളളുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിരിച്ചുപോവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇസ്രായേല്‍ എത്തിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുദ്ധക്കളത്തിലെ സംഭവവികാസങ്ങളെ തെറ്റായി വായിക്കുന്ന വിരമിച്ച മുന്‍ സൈനികനാണെന്ന് ഇനി ബ്രിക്കിനെ കുറ്റപ്പെടുത്താനാവില്ല. ഗസയില്‍ അധിനിവേശം നടത്തുന്ന സൈനികര്‍ക്കും ബ്രിക്കിന്റെ വികാരം തന്നെയാണുള്ളത്.
ഗസയിലേക്ക് തിരികെ പോവേണ്ടി വന്ന ഒരു ഇസ്രായേലി സൈനികനെ കഴിഞ്ഞ ദിവസം ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് ഉദ്ധരിച്ചു. '' എല്ലാവരും ക്ഷീണിതരും അനിശ്ചിതത്വത്തിലുമാണ്.''-സൈനികന്‍ പറഞ്ഞു. ഗസയില്‍ അധിനിവേശം നടത്തുന്ന സൈനികരുടെ ജീവന് ഇസ്രായേലി ഭരണകൂടം ഒരു വിലയും നല്‍കുന്നില്ല. ആക്രമിക്കാന്‍ പോയിട്ട് ഇപ്പോള്‍ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണെന്നും അയാള്‍ പറയുകയുണ്ടായി. ഈ യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ അവര്‍ സംശയിക്കുന്നുണ്ട്.
സത്യം തുറന്നു പറയാനുള്ള ഈ സൈനികരുടെ ധീരതയെ ഫലസ്തീന്‍ അനുകൂലികള്‍ ഉയര്‍ത്തിപിടിക്കുന്നു. ആഴത്തില്‍ മുറിവേറ്റിട്ടിട്ടും ഇപ്പോഴും പോരാടുന്ന ഫലസ്തീനികളെ ആഘോഷിക്കുന്നു, ഗസ പോരാടുകയാണ്, വാസ്തവത്തില്‍ വിജയിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഈ വീഡിയോയില്‍ കാണാത്ത ചിലതുണ്ട്. ഇസ്രായേലി സൈന്യത്തിന്റെ ഡ്രോണുകളുടെ മുന്നില്‍ വച്ചാണ് 401ാം ബ്രിഗേഡിന്റെ ടാങ്ക് ഇത്തരത്തില്‍ തകര്‍ക്കുന്നത്. ഈ വീഡിയോയുടെ സന്ദേശം ഫലസ്തീനികളുടെ സന്ദേശം പോലെ ലോകം സ്വീകരിക്കുന്നില്ല. ഗസയില്‍ നിന്ന് തങ്ങളെ പുറത്തു കൊണ്ടുപോവൂ എന്ന ഇസ്രായേലി സൈനികരുടെ നിലവിളിയാണ് ഇത്, വളരെ പ്രാദേശികമായ ആവശ്യം.
ഇതിനെ, രാഷ്ട്രീയ അതിജീവനത്തിന്റെ ഗുരുവായ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന ഇസ്രായേലി ഭരണകൂടം ശ്രദ്ധിക്കുമോ ഇല്ലയോ എന്നത് തികച്ചും വ്യത്യസ്തമായ ഒരു ചോദ്യമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















