Big stories

ഭീതി ഒഴിയാതെ കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,780 മരണം, 3.82 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് ഇപ്പോള്‍ 34,87,229 സജീവ കേസുകളാണുള്ളത്. ഇതില്‍ 40,096 കേസുകളും 24 മണിക്കൂറിനിടയിലുള്ളതാണ്. ഇതുവരെ 1,69,51,731 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ഭീതി ഒഴിയാതെ കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,780 മരണം, 3.82 ലക്ഷം പുതിയ രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായിത്തന്നെ തുടരുന്നു. പ്രതിദിന രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,82,315 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,06,58,234 ആയി ഉയര്‍ന്നു. ഒരുദിവസം മാത്രം 3,780 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണം 2,26,188 ആയിട്ടുണ്ട്. കഴിഞ്ഞ ഏഴുദിവസങ്ങളില്‍ മാത്രം ഇന്ത്യയില്‍ പുതുതായി 2,649,808 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

രാജ്യത്ത് ഇപ്പോള്‍ 34,87,229 സജീവ കേസുകളാണുള്ളത്. ഇതില്‍ 40,096 കേസുകളും 24 മണിക്കൂറിനിടയിലുള്ളതാണ്. ഇതുവരെ 1,69,51,731 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് ആകെ 16,04,94,188 പേരാണ് വാക്‌സിനേഷന് വിധേയമായത്. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ 51,880 പുതിയ വൈറസ് രോഗികളും 891 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

കര്‍ണാടക (44,631), തമിഴ്‌നാട് (21,228) ഡല്‍ഹി (18,000), കേരളം (37,190), ഉത്തര്‍പ്രദേശ് (25,858), ആന്ധ്രാപ്രദേശ് (20,024) എന്നിങ്ങനെയാണ് 24 മണിക്കൂറിനിടയിലെ രോഗബാധ. ആകെ കേസുകള്‍ ഏറ്റവും കൂടുതലുള്ള ആറ് സംസ്ഥാനങ്ങള്‍ ഇവയാണ്. മഹാരാഷ്ട്ര (48,22,902), കേരളം (16,64,789), കര്‍ണാടക (16,90,934), ഉത്തര്‍പ്രദേശ് (13,42,413), തമിഴ്‌നാട് (12,28,064), ഡല്‍ഹി (11,94,552) എന്നിവയാണ്.

Next Story

RELATED STORIES

Share it