ബിഷപ്പിന് ഇന്നു തന്നെ നോട്ടീസ് അയക്കും; അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ല

Update: 2018-09-12 07:19 GMT

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ്. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം കൊച്ചിയില്‍ തുടരുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് യോഗത്തിലെ പ്രധാന ചര്‍ച്ച. അതേസമയം, നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് എസ്പി പറഞ്ഞു. പൊലിസിന്റെ നിലപാട് കോടതിയില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകുന്നതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്ന്യാസി സമൂഹ സംരക്ഷണ വേദി.
Tags:    

Similar News