ഉര്‍ദു അധ്യാപക നിയമനം: സംസ്ഥാനങ്ങള്‍ അലംഭാവം കാണിച്ചെന്ന് കേന്ദ്രമന്ത്രി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

Update: 2020-02-10 16:35 GMT

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഉര്‍ദു അധ്യാപകരെ നിയമിക്കാന്‍ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും അലംഭാവം കാണിച്ചെന്ന് കേന്ദ്ര മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കുറഞ്ഞത് 15 വിദ്യാര്‍ഥികളെങ്കിലും ഉര്‍ദു പഠിക്കാന്‍ തയ്യാറുള്ള വിദ്യാലയങ്ങള്‍ക്ക് ഉര്‍ദു അധ്യാപകരെ നിയമിക്കാന്‍ ഓണറേറിയം നല്‍കുന്നതാണ് പദ്ധതി. ഒരൊറ്റ സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ ഇതിന് പ്രൊപ്പോസലുകള്‍ പോലും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. അതുപോലെ മദ്‌റസകള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌കീം ഫോര്‍ ക്വാളിറ്റി എജ്യൂക്കേഷന്‍ ഫോര്‍ മദ്‌റസാസ് അനുസരിച്ച് മദ്‌റസകളിലും മക്തബുകളിലും ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാന്‍ മൂന്ന് അധ്യാപകരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മറ്റും നല്‍കുന്ന പദ്ധതിയില്‍ 63.57 ഏഴ് കോടി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Tags:    

Similar News