പ്രളയവുമായി ബന്ധപ്പെട്ട് നല്‍കിയ അധിക റേഷന്റെ വില കേരളം നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

കേരളം 205.81 കോടി രൂപ അടയ്ക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചത്.

Update: 2020-03-20 12:20 GMT

ന്യൂഡല്‍ഹി: 2018ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സര്‍ക്കാര്‍ നല്‍കണമെന്ന് കേന്ദ്രം.പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുനുവദിച്ചത്. ഇതിന്റെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചത്.

പ്രളയകാലത്തു എഫ്‌സിഐ മുഖേനയാണ് ഈ അധിക റേഷന്‍ അനുവദിച്ചത്. ഇതിന്റെ വിലയായ 205.81 കോടി രൂപ എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരുടെ നേരെയുള്ള വെല്ലുവിളിയാണെന്ന് എളമരം കരീം പറഞ്ഞു.


Tags: