കേന്ദ്രം കേരളത്തോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണം: എ എം ആരിഫ് എംപി

Update: 2020-09-15 13:52 GMT

ന്യൂഡല്‍ഹി: കേരളത്തിന്റെ പണം മുഴുവന്‍ കവര്‍ന്നെടുത്തും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട പണം തരാത്ത നടപടി കേരളത്തോടുള്ള അനീതിയാണെന്ന് എ എം ആരിഫ് എംപി. പാര്‍ലമെന്റില്‍ എംപിമാരുടെ 30 ശതമാനം ഫണ്ട് ഒരു വര്‍ഷത്തേക്കു വെട്ടിക്കുറച്ച നടപടിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 29 എംപിമാരുടെ രണ്ടര വര്‍ഷത്തേയ്ക്കുള്ള പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറച്ചത് വഴി 362 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കേരളത്തില്‍ നിലച്ചത്. ഇതോടൊപ്പം ലഭിക്കേണ്ട 22.5 ശതമാനം പട്ടികജാതി പട്ടിക വര്‍ഗത്തിനുള്ള അവകാശവും നഷ്ടമായിരിക്കുകയാണ്. ജിഎസ്ടി വരുമാനത്തില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിവരം സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതില്‍ നിന്നു സംസ്ഥാനത്തിന് പ്രത്യേകമായി ഒരു തുക പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഈ സമീപനം തിരുത്താന്‍ കേന്ദ്രം തയ്യാറവണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് എ എം ആരിഫ് എംപി പറഞ്ഞു.

Center should end discrimination against Kerala: AM Arif MP



Tags:    

Similar News