മാളയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം

Update: 2021-07-06 14:27 GMT

മാള: മാളയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. ടൗണിലെ മൂന്ന് കടകളിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. സ്വകാര്യാശുപത്രിയുടെ സമീപത്തുള്ള സ്റ്റുഡിയോയിലും ഹാര്‍ഡ്‌വെയര്‍ ഷോപ്പിലും മെഡിക്കല്‍ ഷോപ്പിലുമാണ് മോഷണം നടന്നിട്ടുള്ളത്. സമാനരീതിയിലുള്ള മോഷണം ഒരാഴ്ചക്ക് മുമ്പും മാളയിലുണ്ടായിരുന്നു. ചുറ്റിക കൊണ്ട് ലോക്ക് അടിച്ചുതകര്‍ത്തായിരുന്നു മോഷണം.

സ്റ്റുഡിയോയില്‍നിന്നും രണ്ട് ലെന്‍സുകളും മെഡിക്കല്‍ ഷോപ്പില്‍നിന്നും മാസ്‌ക്, സാനിറ്റൈസര്‍, കുറച്ച് പണം എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ എന്തൊക്കെയാണെന്ന് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടില്ല, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കഴിഞ്ഞ ആഴ്ചയിലും സമാനരീതിയില്‍ മാളയിലെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മാള പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News