മട്ടന്നൂരിനടുത്ത് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവപണ്ഡിതന്‍ മരണപ്പെട്ടു

Update: 2024-03-26 09:46 GMT

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവപണ്ഡിതന്‍ മരണപ്പെട്ടു. പേരാവൂര്‍ മുരിങ്ങോടി മഹല്ല് ഖത്തീബ് മുരിങ്ങോടി സ്വദേശി മുസമ്മില്‍ ഫൈസി ഇര്‍ഫാനി(32)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം.

Tags:    

Similar News