തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

Update: 2024-04-18 04:40 GMT

കണ്ണൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബല്‍റാം ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജണ് സിനിമയാക്കിയത്. കര്‍മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. പരേതരായ സി എച്ച് പത്മനാഭന്‍ നമ്പ്യാരുടെയും സിഎം ജാനകിമ്മയുടെയും മകനാണ്. ഭാര്യ: കെ എന്‍ സൗമ്യ. മകള്‍: ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

Tags:    

Similar News