വീണ്ടും സെഞ്ചുറി; ലോക കപ്പില്‍ റെക്കോഡുമായി രോഹിത് ശര്‍മ

ഒരു ലോക കപ്പില്‍ നാല് സെഞ്ചുറി നേടിയ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയുടെ റെക്കോഡാണ് രോഹിത് ശര്‍മ മറികടന്നത്.

Update: 2019-07-06 15:39 GMT

ലണ്ടന്‍: ഒരു ലോക കപ്പില്‍ അഞ്ച് സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ താരമായി ഇന്ത്യയുടെ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലാണ് രോഹിത് ശര്‍മ ലോക റെക്കോഡിനുടമായയത്. ഒരു ലോക കപ്പില്‍ നാല് സെഞ്ചുറി നേടിയ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയുടെ റെക്കോഡാണ് രോഹിത് ശര്‍മ മറികടന്നത്. 94 ബോളുകളില്‍ 103 റണ്‍സ് തികച്ചാണ് അദ്ദേഹം പവലിയനിലേക്കു മടങ്ങിയത്. 30 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 189ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

അതോടൊപ്പം തന്നെ ഒരു ലോക കപ്പില്‍ 600 റണ്‍സിലേറെ നേടുന്ന നാലാമത്തെ താരമായും രോഹിത് ശര്‍മ മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(2003), മാത്യ ഹെയ്ഡന്‍(ആസ്‌ത്രേലിയ-2007), ശാഖിബുല്‍ ഹസന്‍(ബംഗ്ലാദേശ്-2019) എന്നിവരാണ് ഇതിനു മുമ്പ് ഒരു ലോക കപ്പില്‍ 600 റണ്‍സ് തികച്ചവര്‍. 606 റണ്‍സ് തികച്ച് ഈ ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും രോഹിത് ശര്‍മ മാറി.

Tags:    

Similar News