മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കി

Update: 2020-02-08 01:46 GMT

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. നുണ എന്ന് അര്‍ത്ഥം വരുന്ന 'ഝൂട്ട്' എന്ന വാക്കാണ് ഒഴിവാക്കിയത്. വ്യാഴാഴ്ച പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഈ വാക്ക് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു അപൂര്‍വമാണ്. പ്രധാനമന്ത്രിക്കു മറുപടി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസംഗത്തിലെ ഒരു വാക്കും രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.




Tags: