സാമൂഹിക പ്രവര്‍ത്തക മേരി റോയിയുടെ വേര്‍പാടില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അനുശോചിച്ചു

Update: 2022-09-01 13:46 GMT
തിരുവനന്തപുരം: വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയിയുടെ വേര്‍പാടില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അനുശോചിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരടിച്ച മനുഷ്യസ്‌നേഹിയായിരുന്നു അവര്‍. ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രിം കോടതി വിധി നേടിയെടുക്കാന്‍ അവര്‍ നടത്തിയ നിയമപോരാട്ടം എന്നും സ്മരിക്കപ്പെടും. മേരി റോയിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടംബക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും സുനിത നിസാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Tags: