വാക്‌സിനെടുത്ത യുവതി, വാക്‌സിനെടുത്ത വരനെ തേടുന്നു...!; പത്രത്തിലെ വിവാഹപരസ്യം ട്വീറ്റ് ചെയ്ത് ശശി തരൂര്‍

Update: 2021-06-08 13:24 GMT

ന്യൂഡല്‍ഹി: കടുകടുത്തതും സുദീര്‍ഘവും കേട്ടുകേള്‍വിയില്ലാത്തതുമായ ഇംഗ്ലീഷ് പദപ്രയോഗങ്ങളിലൂടെ കൗതുകവും ആശ്ചര്യവും പടര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ഇപ്പോള്‍ ട്വീറ്റ് ചെയ്ത പത്രപരസ്യം അതിലേറെ കൗതുകകരമാണ്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളിലാണ് ശശി തരൂര്‍ സാധാരണയായി അഭിപ്രായം രേഖപ്പെടുത്താറുള്ളതെങ്കിലും ഇപ്പോള്‍ അത്ര ഗൗരവമുള്ളതല്ല വിഷയം. എന്നാല്‍, കൊവിഡ് കാലത്ത് സാധാരണമാവുമോയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. 2021 ജൂണ്‍ 4ന് പ്രസിദ്ധീകരിച്ച ഒരു വിവാഹ പരസ്യത്തിന്റെ പത്രക്കട്ടിങ്ങാണ് ശശി തരൂര്‍ പങ്കുവച്ചിട്ടുള്ളത്. പരസ്യത്തില്‍, സ്വയം തൊഴില്‍ ചെയ്യുന്ന റോമന്‍ കത്തോലിക്കാ സ്ത്രീ തന്റെ വിശ്വാസമുള്ള ഒരാളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു, പക്ഷേ ഒരു അധിക വ്യവസ്ഥ ഉണ്ടായിരുന്നു. പത്രക്കട്ടിങിലെ വാചകങ്ങള്‍ ഇതാണ് 'റോമന്‍ കാത്തലിക്ക് പെണ്‍കുട്ടി, 25/5'4', എംഎസ് സി(മാത് സ്), സ്വയംതൊഴില്‍, കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു(രണ്ടു ഡോസും), താല്‍പര്യമുള്ള റോമന്‍ കത്തോലിക്കരായ യുവാക്കളില്‍ നിന്ന് വരനെ തേടുന്നു' എന്നാണ്.

    'വാക്‌സിനെടുത്ത യുവതി വാക്‌സിനെടുത്ത വരനെ തേടുന്നു! ഇഷ്ടപ്പെട്ട വിവാഹ സമ്മാനം ഒരു ബൂസ്റ്റര്‍ ഷോട്ടായിരിക്കുമെന്നതില്‍ സംശയമില്ല!? ഇത് പുതിയ രീതിയാകുമോ?' എന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ പത്രക്കട്ടിങ് പങ്കുവച്ചത്. ഇതിനെ അനുകൂലിച്ചും സാധാരണമാവാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇത് അവിശ്വസനീയമെന്നായിരുന്നു ഒരാളുടെ പ്രതികരണം. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വ്യാജമായി ഉണ്ടാക്കിയ പത്രക്കട്ടിങാണെന്ന് മറ്റൊരാള്‍ പറയുന്നു. സൃഷ്ടിച്ചതെന്ന് സംശയിച്ചു. വിവാഹ നിര്‍ദേശങ്ങളില്‍ ഇപ്പോള്‍ ഒരു യോഗ്യത കൂടി ചേര്‍ക്കേണ്ടി വരുമെന്നാണ് മറ്റൊരു യുവതി അഭിപ്രായപ്പെട്ടത്.

Woman Seeks Vaccinated Groom. Here's How Shashi Tharoor Reacted

Tags: