അഹമ്മദാബാദ്: ഉത്തര്‍പ്രദേശിനും ത്രിപുരയ്ക്കും തെലങ്കാനയ്ക്കും പിന്നാലെ ഗുജറാത്തില്‍ നിന്നും കൂട്ടബലാല്‍സംഗ വാര്‍ത്ത. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. ഒരു വര്‍ഷത്തോളമായി മൂന്നു പുരുഷന്മാര് 12 കാരിയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് പിതാവാണ് പോലിസില്‍ പരാതി നല്‍കിയത്. മാതാവിനെ കണ്ടെത്താന്‍ പോലിസ് ശ്രമം ഊര്‍ജിതമാക്കി. മാതാവാണ് മൂന്നു പുരുഷന്മാരെയും വീട്ടിലെത്തിച്ചതെന്നും പിതാവിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിതാവിന് ഭക്ഷണത്തില്‍ മയക്കുമരുന്നോ മറ്റോ കലര്‍ത്തി നല്കിയ ശേഷമാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. സംഭവത്തില്‍ ശാന്തി ദന്തുകിയ(46), ബാബുഭായി സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍തന്‍പര(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.