ഗട്ടറില്‍ ചാടിയ സ്‌കൂട്ടറില്‍നിന്ന് വീണ വീട്ടമ്മ ലോറി കയറി മരിച്ച സംഭവം: എന്‍ജിനിയര്‍ അറസ്റ്റില്‍

പൊതുമരാമത്ത് എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിനോയ് കുമാര്‍ അറസ്റ്റില്‍.മെഡിക്കല്‍ കോളജ് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 279, 204 എ വകപ്പ് പ്രകാരമാണ് അറസ്റ്റ്. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു

Update: 2019-08-07 17:10 GMT

കോഴിക്കോട്: റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്‌കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കിടയില്‍പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിനോയ് കുമാര്‍ അറസ്റ്റില്‍.മെഡിക്കല്‍ കോളജ് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 279, 204 എ വകപ്പ് പ്രകാരമാണ് അറസ്റ്റ്. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ കോളജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്ത് വെച്ച് ചൊവ്വാഴ്ച വൈകീട്ടാണ് അപകടം.

റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ സ്ത്രീകളില്‍ ഒരാളുടെ മേലാണ് ലോറി കയറിയത്. ഇവര്‍ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി വന്നതോടെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സാംബശിവ റാവു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

Tags:    

Similar News