കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കും: എസ്ഡിപിഐ

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അന്ന് വീടുകളിലും പ്രദേശങ്ങളിലും കറുത്ത പതാകകളുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുമെന്നും കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-05-24 12:27 GMT

ന്യൂഡല്‍ഹി: മെയ് 26ന് 'ജനാധിപത്യത്തിനായുള്ള കറുത്ത ദിനം' എന്ന പേരില്‍ രാജ്യവ്യാപകമായി പ്രക്ഷോഭ ദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നല്‍കിയ ആഹ്വാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അന്ന് വീടുകളിലും പ്രദേശങ്ങളിലും കറുത്ത പതാകകളുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുമെന്നും കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതച്ചെലവില്‍ രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് കമ്പനികളെ സഹായിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തിരക്കിലാണ്.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ന് നിയമപരമായ അവകാശം നല്‍കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ കഴിഞ്ഞ ആറുമാസമായി പ്രക്ഷോഭം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പ്രക്ഷോഭത്തില്‍ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അംഗീകരിക്കാനും ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകരോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും കര്‍ഷക നേതാക്കളോടുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന കടുപ്പമേറിയതും തന്ത്രപരവുമായ നിലപാടുകളും നയങ്ങളും തന്ത്രങ്ങളും കളിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണത്തെയും ഗുരുതരമായി ബാധിക്കും.

കര്‍ഷകര്‍ മാനവരാശിയുടെ നട്ടെല്ലായതിനാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കര്‍ഷക പ്രക്ഷോഭത്തോടുള്ള അഹങ്കാരവും വഞ്ചനയും സംബന്ധിച്ച ബിജെപിയുടെ മനോഭാവം അങ്ങേയറ്റം അപലപനീയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുന്നില്ലെങ്കില്‍ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എസ്ഡിപിഐ കേന്ദ്ര ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News