പൊതുസ്ഥലത്തെ ആര്‍എസ്എസ് ശാഖകള്‍ക്ക് കൂച്ചുവിലങ്ങുമായി മധ്യപ്രദേശ്; ഗോവധത്തിന് യുഎപിഎ ചുമത്തില്ല

ഗോവധത്തിനു ദേശീയ സുരക്ഷാ നിയമപ്രകാരം മുതല്‍ കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. നേരത്തെ ഇത്തരത്തില്‍ കേസ് എടുത്തത് ഏറെ വിവാദമായിരുന്നു. ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി.

Update: 2019-05-15 08:03 GMT

ന്യൂഡല്‍ഹി: പൊതുസ്ഥലത്തെ ആര്‍എസ്എസ് ശാഖകള്‍ക്ക് കൂച്ചുവിലങ്ങുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പൊതുയിടങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാ നിയമപ്രകാരം മുതല്‍ കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. നേരത്തെ ഇത്തരത്തില്‍ കേസ് എടുത്തത് ഏറെ വിവാദമായിരുന്നു. ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി.

മലയാളത്തിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊതുഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കുമെന്നും മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുമെന്നും കമല്‍നാഥ് വിശദമാക്കി. ആര്‍എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കും. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

ടൈം മാഗസിന്‍ നല്‍കി വിഭജനത്തിന്റെ ആശാന്‍ പദവി ശരിയാണെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. മോദി ആര്‍ബിഐയേയും സിബിഐയേയും സിഎജിയേയും ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും മോദി വിഭജിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News