ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ മലപ്പുറത്ത് കലാപമുണ്ടായി: ശ്രീധരന്‍ പിള്ള

കോഴിക്കോട് സമാധാനപരമായി നീങ്ങിയത്. താന്‍ ബി വി അബ്ദുല്ലക്കോയയുടെ വീട്ടില്‍ ചെന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ എടുത്ത തീരുമാനമാന പ്രകാരമായിരുന്നു അതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Update: 2020-02-23 19:05 GMT

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ മലപ്പുറത്തും വയനാട്ടിലും കലാപമുണ്ടാവുകയും ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മിസോറം ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് പി ടി ഉമ്മര്‍ കോയ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

കേരളത്തില്‍ ഒരു കലാപവും നടന്നില്ലെന്നാണ് എല്ലാ രാഷ്ട്രീയക്കാരും പറയുന്നത്.എന്നാല്‍, ആരും മലപ്പുറത്തും വയനാടും നടന്ന കലാപങ്ങളെക്കുറിച്ച് പറഞ്ഞില്ല. മലപ്പുറത്ത് ഇരു വിഭാഗങ്ങളിലുമായി ആറുപേര്‍ക്കും വയനാട്ടില്‍ രണ്ടുപേര്‍ക്കും ജീവഹാനി നേരിട്ടു.

കോഴിക്കോട് സമാധാനപരമായി നീങ്ങിയത്. താന്‍ ബി വി അബ്ദുല്ലക്കോയയുടെ വീട്ടില്‍ ചെന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ എടുത്ത തീരുമാനമാന പ്രകാരമായിരുന്നു അതെന്നും അദ്ദേഹം അവകാശപ്പെട്ടു.എല്ലാവരും അസ്വസ്ഥരായതിനാല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഇവിടെ ഒരു കലാപവും ഉണ്ടാകരുതെന്നും തീരുമാനിച്ചു. അതുകൊണ്ടാണ് കലാപങ്ങള്‍ ഉണ്ടാവാതിരുന്നത്. പലരും മലപ്പുറത്തെക്കുറിച്ച് പലതും പറയുന്നത് കേട്ടതുകൊണ്ട് മാത്രമാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മാറാടും ഇതേ പ്രശ്‌നമുണ്ടായി. മാറാട്ടെ പള്ളിയില്‍നിന്നു ക്ഷേത്ര പൂജാരിക്കു നേരെ ആക്രമണമുണ്ടായി. അത് പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുമായിരുന്നുവെങ്കിലും താന്‍ ആ സയമം ക്ഷേത്ര കമ്മിറ്റിക്കാരെ ചെന്നുകണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്തതു കൊണ്ട് അവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പിറ്റേന്ന് പള്ളി കമ്മിറ്റിക്കാരും അമ്പല കമ്മിറ്റിക്കാരും പോലിസ് സ്റ്റേഷനില്‍വച്ച് കൂടിയിരുന്ന പ്രശ്‌നപരിഹാരം നടത്തിയെന്നും മിസോറം ഗവര്‍ണര്‍ അവകാശപ്പെട്ടു.


Tags: