'നിങ്ങള്‍ ട്രില്യന്‍ ഡോളര്‍ കമ്പനിയായിരിക്കാം, എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ വിലമതിക്കുന്നു': വാട്‌സ്ആപ്പിനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ്

നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

Update: 2021-02-15 09:12 GMT

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രിംകോടതി വാട്‌സ്ആപ്പിനും കേന്ദ്രസര്‍ക്കാരിനും നോട്ടിസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

'ജനങ്ങള്‍ക്ക് തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്, അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണ്'- ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സ്ആപ്പില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.

സ്വകാര്യതയെക്കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യയ്ക്ക് സമാനമായ ചട്ടം ഉണ്ടെങ്കില്‍ അത് പിന്തുടരുമെന്നും വാട്‌സ്ആപ്പ് സുപ്രിം കോടതിയെ അറിയിച്ചു.

Tags: