മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കാണാന്‍ പോയി; തിരിച്ചുവരുന്നതിനിടെ അപടകം, മൂന്നു പേര്‍ പിടിയില്‍

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അകിബ് (ആഷിഖ് -21), പൊക്ലിന്റെ -പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍- 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2020-11-29 07:10 GMT

താനൂര്‍: മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങിയ യുവാക്കള്‍ അറസ്റ്റില്‍. യാത്രക്കിടയില്‍ ഇവര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പോലിസ് പിടിയിലായത്.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അകിബ് (ആഷിഖ് -21), പൊക്ലിന്റെ -പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍- 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. പുത്തരിക്കലില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ യാത്ര തിരിച്ച ഇവര്‍ തെന്മലയില്‍ വാഹനം വിറ്റു.

കൊല്ലം ചാത്തന്നൂരില്‍ നിന്ന് മറ്റൊരു ബൈക്ക് കവര്‍ന്നു. ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈക്കിലും മടങ്ങി. പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി നടത്തിയ അന്വേഷത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. അപകടത്തില്‍ പെട്ട റസലും ഹുസൈനും പരിക്കേറ്റിട്ടുണ്ട്.

Tags: