യുപിയില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ യുവാവിന്റെ ആക്രമണം; ഇരുമ്പ് കമ്പി കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്ക് (വീഡിയോ)

Update: 2021-08-30 07:13 GMT

ലഖ്‌നൗ: യുപിയില്‍  വനിതാ കോണ്‍സ്റ്റബിളിന് നേരെ യുവാവിന്റെ ആക്രമണം. പരിഹസിച്ചത് ചോദ്യം ചെയ്തതിനാണ് ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

യുപി ലഖ്‌നൗ അലിഗന്‍ജ് ഏരിയയില്‍ ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം. പ്രദേശത്ത് കാരനായ പ്രഭാത് കുമാര്‍ എന്ന യുവാവാണ് വനിതാ പോലിസ് കോണ്‍സ്റ്റബിളിന് നേരെ ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ജനസേവകനെ മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്തു.

ഞായറാഴ്ച്ച വൈകീട്ട് പോലിസ് പട്രോളിങ്ങിനിടേയാണ് സംഭവം. പോലിസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന തരത്തില്‍ യുവാവ് സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ യുവാവ് ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ എത്തിച്ചു.

Tags:    

Similar News