വിവാഹ ദിനത്തില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത ദലിത് പോലിസുകാരനെ സവര്‍ണര്‍ തടഞ്ഞു(വീഡിയോ)

Update: 2022-02-11 18:08 GMT

ഭോപ്പാല്‍: വിവാഹ ദിനത്തില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത ദിലത് പോലിസുകാരനെ സവര്‍ണര്‍ തടഞ്ഞു. ദലിതര്‍ കുതിരപ്പുറത്ത് യാത്ര ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒടുവില്‍ 100 പോലിസുകാരുടെ സംരക്ഷണത്തിലാണ് കുതിര സവാരി നടത്താനായത്. ഒരു മാസത്തിനിടെ സമാനമായ മൂന്ന് സംഭവങ്ങളാണ് മധ്യപ്രദേശില്‍ അരങ്ങേറിയത്.

മധ്യപ്രദേശില്‍ ജാതി വിവേചനവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ ദലിത് കുട്ടികളുമായി കളിക്കുന്ന സവര്‍ണ ദമ്പതികള്‍ തടഞ്ഞ സംഭവവും പുറത്ത് വന്നു. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം അരങ്ങേറിയത്.

ഫെബ്രുവരി ഒമ്പതിനാണ് പോലിസ് കോണ്‍സ്റ്റബിളിന്റെ വിവാഹം നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ നിന്നും കുതിരപ്പുറത്ത് പുറപ്പെടുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരെത്തി തടയുകയായിരുന്നു. വിവാഹ സംഘത്തെ തടഞ്ഞ് വാദ്യമേളക്ക് എത്തിയവരെ വിരട്ടിയോടിച്ചു. 'സവര്‍ണ ജാതിക്കാര്‍ എന്നെ കുതിര സവാരി ചെയ്യാന്‍ അനുവദിച്ചില്ല. പോലിസ് സുരക്ഷയിലാണ് ഇപ്പോള്‍ കഴിയുന്നത്. പിന്നീട് എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല,' ദയാചന്ദ് പറഞ്ഞു. ജനക്കൂട്ടം അധിക്ഷേപിച്ചെങ്കിലും പോലിസില്‍ പരാതി നല്‍കിയിട്ടില്ല.

ഇത് വിവാഹത്തിന് മുമ്പുള്ള ചടങ്ങാണെന്നും ഘോഷയാത്ര തടഞ്ഞിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 'ആചാരങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കി,' മിശ്ര പറഞ്ഞു.

Tags:    

Similar News