നികുതി വെട്ടിപ്പ്: സുരേഷ് ഗോപിയെ ട്രോളി വി ടി ബല്‍റാം
മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിയെ ട്രോളി വി ടി ബല്‍റാം എംഎല്‍എ. അധികാരത്തിലേറിയാല്‍ 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളി തരുമോയെന്ന സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം സുരേഷ് ഗോപിയെ പരിഹസിച്ചത്.
മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കാറിന്റേയും ചിത്രവും നികുതിയിനത്തില്‍ സര്‍ക്കാരിനു കിട്ടേണ്ട പണംസംബന്ധിച്ച പട്ടികയും കുറിപ്പിനൊപ്പം വി ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍്ത്തിട്ടുണ്ട്.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷങ്ങളുടെ നികുതി വെട്ടിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്. നികുതിയിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് സുരേഷ് ഗോപി വെട്ടിച്ചത് വന്‍ വിവാദമാവുകയും ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയുടെ കാര്‍ ഓഡി ക്യു 7 വാഹനം പോണ്ടിച്ചേരിയില്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഈ ഇനത്തില്‍ 15 ലക്ഷത്തോളം രൂപ നികുതി അടയ്ക്കാതെ സുരേഷ് ഗോപി വെട്ടിച്ചിരുന്നു.പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Full View
