വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ കമ്പനിക്ക്; ചെന്നിത്തലയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2021-04-04 03:20 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ വിദേശ കമ്പനിയുമായി ചേര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമീഷന്‍ 38,000 ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4.34 ലക്ഷം ഉണ്ടെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.

    വിവിധ മണ്ഡലങ്ങളിലും മറ്റുമായി ഒന്നിലേറെ വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ ഡേറ്റ ഡെവലപ്പര്‍ കമ്പനിയാണ് വൈബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തില്‍നിന്നാണ് രമേശ് ചെന്നിത്തല വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയത്. ഇരട്ട വോട്ടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നുവെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല ഇക്കാര്യം പുറത്തുവിട്ടത്.

Tags:    

Similar News