ഐഎസ്ആര്‍ഒ കൗണ്ട് ഡൗണ്‍ അനൗണ്‍സര്‍ എന്‍ വളര്‍മതി അന്തരിച്ചു

Update: 2023-09-04 07:34 GMT

ചെന്നൈ: ഐഎസ്ആര്‍ഒ കൗണ്ട് ഡൗണ്‍ അനൗണ്‍സറും ബഹിരാകാശ ദൗത്യങ്ങളില്‍ ശബ്ദ സാന്നിധ്യത്തിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത ശാസ്ത്രജ്ഞ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ എന്‍ വളര്‍മതി(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് അന്ത്യം. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിന് മുമ്പ് നടത്തിയ കൗണ്ട് ഡൗണ്‍ അനൗണ്‍സ്‌മെന്റായിരുന്നു വളര്‍മതിയുടെ അവസാന ശബ്ദം. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയായ വളര്‍മതി കോയമ്പത്തൂര്‍ സര്‍ക്കാര്‍ കോളജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയത്.

    നിര്‍മല ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. 1984ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-ഒന്നിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചത്. മുന്‍ രാഷ്ട്രപതിയ ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അബ്ദുല്‍ കലാം പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിരുന്നു.

Tags:    

Similar News