ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര; കല്യാണപെണ്ണിനെതിരേ കേസെടുത്ത് പോലിസ്

അപകടകരമായ ഡ്രൈവിങിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് ലോണി കല്‍ബോര്‍ പോലിസ് കേസെടുത്തത്.

Update: 2021-07-14 06:55 GMT

പൂനെ: ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്നുള്ള യാത്ര രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കല്യാണപെണ്ണിനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്ത് പോലിസ്. അപകടകരമായ ഡ്രൈവിങിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് ലോണി കല്‍ബോര്‍ പോലിസ് കേസെടുത്തത്.

രാവിലെ വിവാഹ വേദിയിലേക്ക് പോവുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പോലിസ് പറഞ്ഞു. ഉച്ചയ്ക്കു ശേഷമാണ് ലോണി കല്‍ബൂര്‍ സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വീഡിയോ ഗ്രാഫര്‍, എസ് യുവിയുടെ ഡ്രൈവര്‍, വാഹനത്തിലുണ്ടായിരുന്ന മറ്റാളുകള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തി ഗതാഗതക്കുരുക്കിനും ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പൂനെ -സസ്വാദ് റോഡിലായിരുന്നു വിഡിയോ ചിത്രീകരണം. യുവതി തന്നെയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും ഫോണ്‍ മെസഞ്ചര്‍ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിച്ചതായി പോലിസ് പറഞ്ഞു.




Tags:    

Similar News