വാളയാര്‍ കേസ്: പ്രതികള്‍ ഹാജരാകണമെന്ന് ഹൈക്കോടതി

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയത്.സര്‍ക്കാരിനും പ്രതികള്‍ക്കുമാണ് ഹൈക്കോടതി നോട്ടീസയച്ചത്. കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലില്‍ ആരോപിക്കുന്നു

Update: 2019-11-13 15:42 GMT

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലില്‍ എതിര്‍കക്ഷികള്‍ ഹാജരാവാന്‍ ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയത്.സര്‍ക്കാരിനും പ്രതികള്‍ക്കുമാണ് നോട്ടീസയച്ചത്. ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലില്‍ ആരോപിക്കുന്നു.വിചാരണക്കോടതിയില്‍ നീതിയുക്തമായല്ല വിചാരണ നടന്നതെന്നും ഗുരുതര വീഴ്ച പറ്റിയെന്നും ആരോപിക്കുന്ന അപ്പീല്‍ ഹരജി പുനര്‍വിചാരണയാണ് ആവശ്യപ്പെടുന്നത്. വാളയാര്‍ കേസ് വളരെ ലാഘവത്തോടെയും മുന്‍വിധിയോടു കൂടിയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിച്ചെന്നും കൂടാതെ ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടുന്നു. 

Tags:    

Similar News