യുഎസ്-ഇറാന്‍ സംഘര്‍ഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍

ഇറാന്‍ ഇസ്രായേലിനേയും ദുബയിയേയും ആക്രമിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ദുബായ് മീഡിയാ ഓഫിസിന്റെ വിശദീകരണം.

Update: 2020-01-09 04:29 GMT

ദുബായ്: യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ദുബായ് മീഡിയാ ഓഫിസ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫിസ് നിര്‍ദ്ദേശിച്ചു. ഇറാന്‍ ഇസ്രായേലിനേയും ദുബയിയേയും ആക്രമിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ദുബായ് മീഡിയാ ഓഫിസിന്റെ വിശദീകരണം.

ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ല.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ദുബായി മീഡിയാ ഓഫിസ് ട്വീറ്റ് ചെയ്തു. അതേസമയം നിലവിലെ പ്രശ്‌നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.




Tags:    

Similar News